ബറേയ്റോയുടെ മിന്നുന്ന പ്രകടനത്തോടെ അല്‍ റയ്യാന്‍ അമീര്‍ കപ്പ് ഫൈനലില്‍

Web Desk
1 Min Read

ദോഹ: ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ അല്‍ അഹ്ലിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ റയ്യാന്‍ അമീര്‍ കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ആദം ബറേയ്റോയുടെ നേടിയ ഇരട്ട ഗോളുകളാണ് കളിയുടെ ഗതി നിര്‍ണയിച്ചത്.

city exchange

ആദ്യ സെമിഫൈനലിന്റെ തുടക്കത്തില്‍ തന്നെ ബറേയ്റോ ഇരട്ട ഗോളുകള്‍ ഗോള്‍ നേടി. പതിവ് സമയത്തിന്റെ അവസാന നിമിഷങ്ങളില്‍ ഒരു സ്പോട്ട് കിക്കിലൂടെ റോജര്‍ ഗ്വെഡെസ് മൂന്നാം ഗോളും നേടി ആധിപത്യം സ്ഥാപിച്ചു.

മെയ് 24ന് ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കിരീട പോരാട്ടത്തിലെ എതിരാളികളെ തിങ്കളാഴ്ച നടക്കുന്ന അല്‍ ഗരാഫയും ഉം സലാലും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ നിര്‍ണയിക്കും.

Share This Article
Leave a Comment
error: Content is protected !!