ഖാലിദ് വടകര ഖത്തറില്‍ നിര്യാതനായി

Web Desk
1 Min Read

ദോഹ: മൂന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തറിലെ മാപ്പിളപ്പാട്ട് വേദികളിലെ സാന്നിധ്യം ഖാലിദ് വടകര (66) ദോഹയില്‍ നിര്യാതനായി. വടകര മുകച്ചേരി സ്വദേശിയാണ്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ചികിത്സയിലായിരുന്നു.

city exchange

സൂഖ് വാഖിഫിലെ കടയിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഐ സി ആര്‍ സി വേദികളിലൂടെയാണ് അദ്ദേഹം ഖത്തറിലെ സംഗീത രംഗത്ത് സജീവ സാന്നിധ്യമായത്. മഖലയില്‍ സജീവമായത്.

ഭാര്യ: സീനത്ത്. മക്കള്‍: ജസീല, ജസ്‌ന, ബായിസ്. മരുമക്കള്‍: മുഹമ്മദ് ഷാഫി, പരേതനായ അനീസ്. പിതാവ്: മുകച്ചേരി ഉരുണിന്റവിട എടത്തില്‍ ഉമ്മര്‍കുട്ടി മാതാവ്: ഖദീജ.

ഖത്തര്‍ കെ എം സി സി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!