ജനകീയ സമരങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധം: കെ എം സി സി ഖത്തര്‍

Web Desk
1 Min Read

ദോഹ: മലബാര്‍ മേഖലയിലെ ഹയര്‍ സെക്കണ്ടറി സീറ്റ് വര്‍ധനവ് എന്ന ജനകീയ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത നേതാക്കളെ കുറ്റവാളികളെ പോലെ കൈയാമം വെച്ച് അറസ്റ്റു ചെയ്ത് കൊണ്ട് പോയ കേരളാ പൊലീസിന്റെ നടപടിയില്‍ ഖത്തര്‍ കെ എം സി സി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

city exchange

സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ പൊലീസ് രാജ് അരങ്ങേറുകയാണ്. ഹയര്‍ എഡ്യൂക്കേഷന് അര്‍ഹതയുണ്ടായിട്ടും സീറ്റുകളുടെ കുറവ് മൂലം ആയിരകണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. നീതിക്കു വേണ്ടിയുള്ള എം എസ് എഫിന്റെ സമരത്തെയാണ് പിണറായി ഭരണകൂടം ശിലായുഗ നിലപാടുമായി നേരിടുന്നത്. ഇത് ഒരിക്കലും ജന സേവനം ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്കും അംഗീകരിക്കുവാനാകില്ല. പുറം നാടുകളില്‍ വലിയ ഖ്യാതിയുണ്ടായിരുന്ന നമ്മുടെ വിദ്യാഭ്യാസ മേഖലയിലിപ്പോള്‍ ഭരണക്കാരുടെ ഒത്താശയോടുകൂടി വ്യാജന്മാര്‍ കയ്യേറി വിലസുകയാണ്. അട്ടപ്പാടി ഗവണ്മെന്റ് കോളേജില്‍ ഗസ്റ്റ് ലക്ചററായി കയറുന്നതിനു വേണ്ടി എറണാകുളം മഹാരാജാസ് കോളജിന്റെ വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസും എം കോമിന് അഡ്മിഷന്‍ നേടാനായി വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതും ഭരണ പാര്‍ട്ടിയുടെ വിദ്യാര്‍ഥി വിഭാഗം എസ് എഫ് ഐയുടെ നേതാക്കളാണെന്നതും ഇതെല്ലാം ഭരിക്കുന്നവരുടെ സ്വജന പക്ഷപാത നിലപാടുകളുടെയും ഭരണകൂട അഹങ്കാരത്തിന്റെയും ബലത്തിലാണ് നടക്കുന്നതെന്നും ഏവര്‍ക്കും മനസ്സിലായ കാര്യമാണെന്നും കെ എം സി സി ആരോപിച്ചു.

ജനകീയ വിഷയങ്ങളിലുള്ള പിണറായി സര്‍ക്കാരിന്റെ നിഷേധാത്മക നിലപാട് തിരുത്തണമെന്നും കെ എം സി സി ആവശ്യപ്പെട്ടു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!