
ദോഹ: കതാറ ട്രൈയാഥ്ലോണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി അല്‍ ഖഫ്ജി സ്ട്രീറ്റും കതാറ സ്ട്രീറ്റും താത്ക്കാലികമായി പൂര്‍ണമായി അടച്ചിടുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്നാണ് മത്സരം നടക്കുന്നത്.

പങ്കാളികളുടെ സുരക്ഷയും കായികമേളയുടെ സുഗമമായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി പുലര്‍ച്ചെ രണ്ടു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ റോഡ് അടച്ചിടുക. പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഈ അറിയിപ്പ് നല്‍കിയിരിക്കുന്നത്.

റോഡ് ഉപയോക്താക്കള്‍ പ്രദേശത്ത് സ്ഥാപിച്ചിരിക്കുന്ന ദിശാ സൂചനാ ബോര്‍ഡുകള്‍ പാലിക്കണമെന്നും വൈകിപ്പോകല്‍ ഒഴിവാക്കുന്നതിനായി പകരം മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു. യാത്ര മുന്‍കൂട്ടി ആസൂത്രണം ചെയ്യുകയും ഗതാഗത ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ചെയ്യണമെന്ന് വാഹനയാത്രികരോട് അധികൃതര്‍ നിര്‍ദേശിച്ചു. അടച്ചിടല്‍ കാലയളവില്‍ പൊതുസുരക്ഷ ഉറപ്പാക്കാനും അസൗകര്യങ്ങള്‍ പരമാവധി കുറയ്ക്കാനുമാണ് ഈ നടപടികള്‍.

