ജനുവരി 10 മുതല്‍ 18 വരെ അല്‍ വക്ര ഓള്‍ഡ് സൂഖില്‍ പാകിസ്ഥാന്‍ സിട്രസ് ഫെസ്റ്റിവല്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ പാകിസ്ഥാന്‍ എംബസിയുടെ സഹകരണത്തോടെ ജനുവരി 10 മുതല്‍ 18 വരെ അല്‍ വക്ര ഓള്‍ഡ് സൂഖിലെ ഫര്‍ജാത് അല്‍-മധൂബില്‍ (വാട്ടര്‍ഫ്രണ്ട് ഏരിയ) പാകിസ്ഥാന്‍ സിട്രസ് ഫെസ്റ്റിവല്‍ നടക്കും.

city exchange

പ്രദര്‍ശനം ദിവസേന വൈകുന്നേരം നാലു മണി മുതല്‍ രാത്രി 9 മണി വരെ നടക്കും. അന്താരാഷ്ട്ര തലത്തില്‍ ഏറെ പ്രശസ്തമായ കിന്നോ ഉള്‍പ്പെടെ പാകിസ്ഥാനിലെ പ്രീമിയം സിട്രസ് ഇനങ്ങള്‍ അടുത്തറിയാനും രുചിച്ചറിയാനും സന്ദര്‍ശകര്‍ക്ക് അവസരമൊരുക്കുന്നതാണ് ഫെസ്റ്റിവല്‍.

എംബസിയുടെ കണക്കുകള്‍ പ്രകാരം, വാര്‍ഷികമായി ഏകദേശം 24 ലക്ഷം ടണ്‍ സിട്രസ് ഉത്പാദനത്തോടെ പാകിസ്ഥാന്‍ ലോകത്തിലെ 12-ാമത്തെ വലിയ സിട്രസ് ഉത്പാദക രാജ്യമാണ്. ഇതില്‍ ഏകദേശം നാല് ലക്ഷം ടണ്‍ കിന്നോകള്‍ ലോകത്തിന്റെ വിവിധ വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു.

Share This Article
Leave a Comment
error: Content is protected !!