Community
ഇന്ത്യന്‍ മാമ്പഴത്തിന് ആവശ്യക്കാരേറുന്നു; വിറ്റുപോയത് 21500 കിലോഗ്രാമിലേറെ

ദോഹ: ഇന്ത്യന്‍ ഹംബ അഥവാ ഇന്ത്യന്‍ മാമ്പഴോത്സവത്തില്‍ സൂഖ് വാഖിഫില്‍ വിറ്റഴിച്ചത് ഇരുപതിനായിരം കിലോയിലേറെ മാങ്ങ. കൊതിയോടെ രുചിയേറുന്ന ഇന്ത്യന്‍ മാങ്ങ വാങ്ങാനും ആസ്വദിക്കാനും ആയിരങ്ങളാണ് പ്രതിദിനം സൂഖ് വാഖിഫിലെത്തുന്നത്.


ആദ്യ രണ്ടു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം 21500 കിലോഗ്രാം മാമ്പഴമാണ് വിറ്റുപോയത്. ആദ്യ ദിവസം 8500 കിലോഗ്രാമും രണ്ടാം ദിവസം 13000 കിലോഗ്രാമുമാണ് മാങ്ങയുടെ വില്‍പ്പന നടന്നത്.

ജൂണ്‍ എട്ടുവരെ വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് സൂഖ് വാഖിഫില്‍ ഇന്ത്യന്‍ മാമ്പഴ പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നത്.


അല്‍ഫോന്‍സോ, കേസര്‍, ബംഗനപള്ളി, തോതാപുരി, നീലം, മല്ലിക, മാല്‍ഗോവ, ലംഗഡ തുടങ്ങി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന മാമ്പഴങ്ങള്‍ ഉള്‍പ്പെടുന്നു.
വൈവിധ്യമാര്‍ന്ന മാമ്പഴങ്ങള്‍ക്ക് പുറമേ പരമ്പരാഗത മാമ്പഴ വിഭവങ്ങള്‍, ജാം, ജ്യൂസ്, ഐസ്‌ക്രീമുകള്‍ തുടങ്ങിയവയും വില്‍പ്പനയ്ക്കുണ്ട്.
60 കമ്പനികളുടെ പങ്കാളിത്തത്തോടെ 100 ഔട്ട്ലെറ്റുകളിലായാണ് സൂഖ് വാഖിഫും ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.


