ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് ‘യൂത്ത് ബീറ്റ്‌സ് 2025’ ഇന്ന്

Web Desk
1 Min Read

ദോഹ: ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് കമ്മിറ്റിയുടെ വാര്‍ഷികാഘോഷം ‘യൂത്ത് ബീറ്റ്സ് 2025’ ഇന്ന് വൈകിട്ട് ആറു മണിക്ക് അബുഹമൂറിലെ ഐ സി സി അശോക ഹാളില്‍ നടക്കും. വി ടി ബല്‍റാം ഉദ്ഘാടനം നിര്‍വഹിക്കും.

city exchange

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തി അവര്‍ക്കു പ്രോത്സാഹനം നല്‍കുക എന്ന ഉദ്ദേശത്തോടെ ഇന്‍കാസ് യൂത്ത് വിംഗ് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മക്കായി നടപ്പിലാക്കുന്ന കരുതല്‍ കാരുണ്യ പദ്ധതിയുടെ വിതരണവും നടക്കും.

കേരളത്തിലെ പതിനാല് ജില്ലകളില്‍ നിന്നും പഠനത്തില്‍ മിടുക്കരായ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഓരോ വിദ്യാര്‍ഥികളെയാണ് അവരുടെ ഉപരിപഠനത്തിനായി സഹായം നല്കുന്ന കരുതല്‍ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്.

ഖത്തറിലെ വിവിധ കലാകാരന്‍മാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ദോഹയിലെ പ്രശസ്ത മ്യൂസിക് ബാന്‍ഡായ ‘ചുരിക മ്യൂസിക് ബാന്‍ഡ്സ്’ കലാസന്ധ്യ അവതരിപ്പിക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!