
ദോഹ: ഖത്തര്‍ എയര്‍വേയ്സിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി വിമാനക്കമ്പനി. ഇത്തരം അക്കൗണ്ടുകള്‍ വഴി ഉപഭോക്താക്കളില്‍നിന്ന് വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.

പാസ്വേഡ്, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാസ്വേഡ് (ഒ ടി പി), ബാങ്കിങ് വിവരങ്ങള്‍ തുടങ്ങിയ രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ നേരിട്ടുള്ള സന്ദേശങ്ങളിലൂടെയോ ഉപഭോക്താക്കളോട് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് വിമാനക്കമ്പനി വ്യക്തമാക്കി.

വിവരങ്ങളും സേവനങ്ങളും ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഖത്തര്‍ എയര്‍വേയ്സിന്റെ ഔദ്യോഗികമായി സ്ഥിരീകരിച്ച ചാനലുകള്‍ മാത്രം ഉപയോഗിക്കണമെന്നും ഔദ്യോഗിക വെബ്സൈറ്റും ഖത്തര്‍ എയര്‍വേയ്സ് മൊബൈല്‍ ആപ്ലിക്കേഷനും വഴി മാത്രമേ സേവനങ്ങള്‍ തേടാവൂ എന്നും കമ്പനി നിര്‍ദേശിച്ചു.
വ്യാജ അക്കൗണ്ടുകളും സന്ദേശങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഖത്തര്‍ എയര്‍വേയ്സിന്റെ മുന്നറിയിപ്പ്.

