റഫീഖ് പുളിക്കൂലിന് യാത്രയയപ്പ് നല്‍കി

Web Desk
1 Min Read

മനാമ: നീണ്ട മൂന്ന് പതിറ്റാണ്ടുകാലത്തെ ബഹ്റൈന്‍ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന കെ എം സി സി വടകര മണ്ഡലം ട്രഷറര്‍ റഫീഖ് പുളിക്കൂലിന് ബഹ്റൈന്‍ കെ എം സി സി വടകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

city exchange

ബഹ്റൈന്‍ കെ എം സി സി വടകര മണ്ഡലം ആക്ടിംഗ് പ്രസിഡന്റ് ഹനീഫ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബഹ്‌റൈന്‍ കെ എം സി സി സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസുദ്ദീന്‍ വെള്ളിക്കുളങ്ങര റഫീഖ് പുളിക്കൂലിന് മൊമെന്റോ നല്‍കി ആദരിച്ചു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാന്‍ പരപ്പന്‍പൊയില്‍ അദ്ദേഹത്തെ പൊന്നാട അണിയിച്ചു.

സംസ്ഥാന സെക്രട്ടറി ഫൈസല്‍ കോട്ടപ്പള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി ഇസ്ഹാഖ്, ജില്ലാ സെക്രട്ടറി മുനീര്‍ ഒഞ്ചിയം, മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഴിയൂര്‍, മുന്‍ ജില്ലാ സെക്രട്ടറി മൂസ ഹാജി ഫദീല എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വടകര മണ്ഡലം ലേഡീസ് വിങ് നേതാക്കളും ചടങ്ങില്‍ സജീവമായി പങ്കെടുത്തു. മണ്ഡലം നേതാക്കളായ ഷൈജല്‍ നരിക്കോത്ത്, മൊയ്തു കല്ലിയോട്ട്, ഫാസില്‍ അഴിയൂര്‍, നവാസ് മുതുവനക്കണ്ടി, മുനീര്‍ കുറുങ്ങോട്ട്, ഫൈസല്‍ വി പി സി, അന്‍സാര്‍ കണ്ണൂക്കര തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. മണ്ഡലം ഓര്‍ഗനൈസിങ് സെക്രട്ടറി ഹാഫിസ് വള്ളിക്കാട് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈന്‍ വടകര നന്ദിയും രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!