

ദോഹ: അല്‍ ഏബ്ള്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ദീഖ് പുറായിലിന്റെ സഹോദരന്‍ കോഴിക്കോട് ചെറുവാടി സ്വദേശി സുബൈര്‍ അല്‍ കൗസരി (56) ദോഹയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഡോ. യൂസുഫുല്‍ ഖറദാവിയുടെ മയ്യിത്ത് നമസ്‌ക്കാരത്തിന് ശേഷം മടങ്ങുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖത്തര്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകനായ സുബൈര്‍ അല്‍ കൗസരി ഗ്രന്ഥകാരനും വാഗ്മിയുമാണ്. മതാര്‍ഖദീമില്‍ അല്‍ ഏബിള്‍ ഇലക്ട്രിക്കല്‍സ് എന്ന സ്ഥാപനം നടത്തുകയായിരുന്നു.

ഭാര്യ: സലീന. മക്കള്‍: സഹല്‍ (ദുബൈ), സഈദ്, നിഷ്വ, റുഷ്ദ. മരുമകള്‍: മുന (കൊണ്ടോട്ടി).
ഹമദ് ആശുപത്രി മോര്‍ച്ചയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

