

ആലുവ: റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ പരിഗണയിലുള്ള പടിഞ്ഞാറന്‍ കവാട നിര്‍മ്മാണ നടപടി ശ്രമങ്ങള്‍ പുരോഗമിച്ചു വരികയാണെന്നും ഇത് സംബന്ധിച്ചു സമഗ്രമായ റിപ്പോര്‍ട്ട് ബെന്നി ബഹനാന് എം പിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് സതേണ്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ എസ് ശര്‍മ്മ അറിയിച്ചു.

തിരുവനന്തപുരത്ത് ചേര്‍ന്ന റെയില്‍വേ റീജനല്‍ ഉപദേശക സമിതി യോഗത്തില്‍ കോണ്‍ഗ്രസ് അംഗം വി പി ജോര്‍ജിന്റെ ചോദ്യത്തിന് മറുപടിയായാണ് ഇത് അറിയിച്ചത്.
