

പയ്യന്നൂര്‍: പയ്യന്നൂര്‍ സെന്റ് മേരീസ് സ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ പയ്യന്നൂര്‍ ബ്ലോക്ക് ഓഫീസ് ജംഗ്ഷന്‍ വരെ കണ്ണൂര്‍ സഹോദയ കലോത്സവം-2023, കണ്ണൂര്‍ സഹോദയ അത്ലറ്റിക് മീറ്റ് 2023, കണ്ണൂര്‍ സഹോദയ ഇന്റര്‍സ്‌കൂള്‍ അണ്ടര്‍-14, അണ്ടര്‍-17 ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍-2023, സി ബി എസ് ഇ സംസ്ഥാന കലോത്സവങ്ങള്‍ എന്നിവയില്‍ സ്‌കൂളിന് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ഐ എസ് ഡി വിദ്യാര്‍ഥികളുടെ അഭിമാനകരമായ നേട്ടങ്ങള്‍ ഘോഷയാത്രയോടെ ആഘോഷിക്കുന്നു.

ഐ എസ് ഡി മാനേജ്മെന്റ് അതോറിറ്റികള്‍, സ്‌കൂള്‍ അധികൃതര്‍, ടീച്ചിംഗ് ആന്റ് നോണ്‍ ടീച്ചിംഗ് സ്റ്റാഫ്, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങള്‍, രക്ഷിതാക്കള്‍, ഐ എസ് ഡി എ എ അംഗങ്ങള്‍, 7 മുതല്‍ 12 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍, മറ്റ് അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ ഘോഷയാത്രയില്‍ അണിചേരും.
