

ദോഹ: വില്ല്യാപ്പള്ളി മുസ്‌ലിം ജമാഅത്ത് ഖത്തര്‍ കമ്മിറ്റി വൈസ് പ്രസിഡണ്ടും ഖത്തറിലെ സമൂഹ്യസേവന രംഗത്ത് നിറസാന്നിധ്യവുമായിരുന്ന മനത്താമ്പ്ര കുഞ്ഞമ്മദ് ആത്മാര്‍ഥതയുടെ നിറകുടമായിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് വി എം ജെ ഖത്തര്‍ കമ്മിറ്റി അദ്ദേഹത്തിന്റെ ഒന്നാം ചരമദിനത്തില്‍ നടത്തിയ അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ എക്കാലവും ഓര്‍മ്മിക്കപ്പെടുന്നതാണെന്നും യോഗം വിലയിരുത്തി.

അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വില്ല്യാപ്പള്ളി കെ ബി മേനോന്‍ സ്മാരക ആശുപത്രിയില്‍ പുതുതായി ആരംഭിക്കുന്ന ബ്ലോക്കില്‍ ഖത്തര്‍ വില്ല്യാപ്പള്ളി മുസ്‌ലിം ജമാ അത്ത് കമ്മിറ്റി ശുദ്ധജല കുടിവെള്ള പദ്ധതി സ്ഥാപിക്കുവാനും ആശുപത്രിയിലേക്ക് ആധുനിക രീതിയിലുള്ള കട്ടിലുകള്‍ നല്‍കുവാനും യോഗം തീരുമാനിച്ചു.

ആക്ടിംഗ് പ്രസിഡണ്ട് പി കെ ഹാഷിം അധ്യക്ഷത വഹിച്ചു. പദ്ധതിക്ക് ആവശ്യമായ ഫണ്ടിന്റെ ഉദ്ഘാടനം ഉപദേശക സമിതി ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് തിരുവോത്തില്‍ നിന്നും ആദ്യസംഭാവന സ്വീകരിച്ചു് നിര്‍വ്വഹിച്ചു.
കെ പി ഇബ്രാഹിം, എം പി ഇല്ല്യാസ് മാസ്റ്റര്‍, സല്‍മാന്‍ മുണ്ട്യാട്ട്, അബ്ദുല്ലത്തീഫ് തിരുവോത്ത്, പി കെ കെ അബ്ദുള്ള, ശംസീര്‍ വെങ്ങപ്പറ്റ, ജാഫര്‍ മേയന എന്നിവര്‍ സംസാരിച്ചു. പി വി എ നാസര്‍ സ്വാഗതവും കെ എം ഫൈസല്‍ നന്ദിയും പറഞ്ഞു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

