

കോഴിക്കോട്: ചലച്ചിത്ര- നാടക നടന്‍ സി വി ദേവ് (83) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

നൂറിലേറെ സിനിമകളില്‍ അഭിനയിച്ച ദേവ് യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. സന്ദേശം, മന്നാടിയാര്‍ പെണ്ണിന് ചെങ്കോട്ട ചെക്കന്‍, ഇംഗ്ലീഷ് മീഡിയം, ചന്ദ്രോത്സവം, ഉറമ്പുകള്‍ ഉറങ്ങാറില്ല, മിഴിരണ്ടിലും, സദയം, പട്ടാാഭിഷേകം, മനസ്സിനക്കരെ, കഥ തുടരുന്നു തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു.
