

ദോഹ: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളില്‍ വില വര്‍ധിപ്പിക്കുകയും അതുവഴി റസ്റ്റോറന്റ് മെനുവിലെ വിലയില്‍ നിന്നും വ്യതിചലിച്ചതിനെ തുടര്‍ന്ന് ജനപ്രിയ റസ്റ്റോറന്റിന്റെ ഒന്‍പത് ശാഖകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. അഫ്ഗാന്‍ ബ്രദേഴ്‌സ് റസ്റ്റോറന്റിന്റെ ശാഖകളാണ് അടപ്പിച്ചത്.

ഉപഭോക്താക്കളുടെ തെരഞ്ഞെടുപ്പുകള്‍ പരിമിതപ്പെടുത്തുകയും വില വര്‍ധനവ് സംബന്ധിച്ച തത്വങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തതുമാണ് റസ്റ്റോറന്റ് ശാഖകള്‍ അടച്ചു പൂട്ടാന്‍ കാരണമെന്ന് മന്ത്രാലയം അറിയിച്ചു.

ബര്‍വ വില്ലേജ്, അല്‍ വക്‌റ ബ്രാഞ്ച്, അല്‍ അസീസിയ, അല്‍ റയ്യാന്‍, അല്‍ നാസര്‍ സ്ട്രീറ്റ്, ബിന്‍ ഉംറാന്‍, എയര്‍പോര്‍ട്ട് സ്ട്രീറ്റ്, ഉംസലാല്‍ മുഹമ്മദ്, അല്‍ മിര്‍ഗബ് എന്നിവിടങ്ങളിലെ ശാഖകളാണ് അടച്ചുപൂട്ടിയത്.

