

ദോഹ:കോവിഡിന്റെ മൂന്നാം തരംഗത്തില്‍ നിന്ന് ലോകം മോചനം നേടിത്തുടങ്ങിയ സാഹചര്യത്തില്‍ ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്ന എയര്‍ ബബ്ള്‍ കരാര്‍ ഇനിയും നീട്ടിക്കൊണ്ട് പോവരുതെന്ന് ഗള്‍ഫ് കാലിക്കറ്റ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ (ഗപാഖ്) കേന്ദ്ര വ്യോമയാന വകുപ്പിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

കോവിഡ് വാക്‌സിന്‍ മുഴുവന്‍ സ്വീകരിച്ചവര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പി സി ആര്‍ ടെസ്റ്റ് വേണ്ടതില്ലെന്നും നിര്‍ബന്ധിത ക്വാറന്റൈന്‍ വ്യവസ്ഥ നീക്കം ചെയ്ത സാഹചര്യവും എയര്‍ ബബ്ള്‍ കരാര്‍ അവസാനിപ്പിച്ച് സാധാരണ നിലയിലേക്കുള്ള സര്‍വ്വീസുകള്‍ക്ക് അനുകൂല നിലപാടിലേക്ക് നയിക്കുന്ന സാഹചര്യമാണെന്നും വിലയിരുത്തുന്നു.

അയാട്ട അടക്കമുള്ള അന്താരാഷ്ട്ര സംഘടന മുഴുവന്‍ ലോക രാജ്യങ്ങളോടും അഭ്യര്‍ഥിച്ചതും പ്രവാസികള്‍ അടക്കമുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുവെന്നും യോഗം വിലയിരുത്തി.
ഗള്‍ഫ് നാടുകളില്‍ ബഹുഭൂരിഭാഗം പേരും നിര്‍ദ്ദിഷ്ട വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതാണെന്നും അങ്ങനെയുള്ളവരെ പി സി ആര്‍ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്നും സര്‍ക്കാറുകളോട് നേരത്തെ മുതല്‍ ഗപാഖ് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണ്. അതോടൊപ്പം, പി സി ആര്‍ ടെസ്റ്റില്‍ യു എ ഇയെയും കുവൈത്തിനെയും കൂടി ഉള്‍പ്പെടുത്തുന്നത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളെന്ന നിലക്ക് വലിയ പ്രയോജനം ലഭിക്കും.
ക്വാറന്റൈന്‍ വ്യവസ്ഥ നേരത്തെ തന്നെ ഒഴിവാക്കിയ കേരള സര്‍ക്കാറിന്റെ നടപടികളെയും പി സി ആര്‍ ടെസ്റ്റും ക്വാറനന്റൈന്‍ വ്യവസ്ഥ രാജ്യമൊട്ടാകെ ഇപ്പോള്‍ ഒഴിവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടികളെയും സ്വാഗതം ചെയ്തു.
യോഗത്തില്‍ പ്രസിഡന്റ് കെ കെ ഉസ്മാന്‍, ജനറല്‍ സെകട്ടറി ഫരീദ് തിക്കോടി, ഓര്‍ഗനൈസിംഗ് സെക്രട്ടറി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, അന്‍വര്‍ സാദത്ത് ടി എം സി, കരീം ഹാജി മേമുണ്ട, അമീന്‍ കൊടിയത്തൂര്‍, മശ്ഹൂദ് തിരുത്തിയാട്, സുബൈര്‍ ചെറുമോത്ത്, എ ആര്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

