

ദോഹ: കര്‍ണാടക സംഘ ഖത്തറിന്റെ 2022- 23 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ മഹേഷ് ഗൗഡയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ വൈസ് പ്രസിഡന്റായി അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.


മറ്റു ഭാരവാഹികളായി ഡി എസ് സന്ദീപ് (വൈസ് പ്രസിഡന്റ്), പ്രദീപ് കുമാര്‍ ദിലീപ് (ജനറല്‍ സെക്രട്ടറി), രമേഷ കെ എസ് (ട്രഷറര്‍), സുശീല സുനില്‍ (കള്‍ച്ചറല്‍ സെക്രട്ടറി), മന്‍ജോത്ത് സുരേഷ് (ജോയിന്റ് കള്‍ച്ചറല്‍ സെക്രട്ടറി), സാവിയോസ് എസ് ക്രാസ്റ്റാ (മീഡിയാ കോര്‍ഡിനേറ്റര്‍), നിലീഷ് രണദേവി (പരിസ്ഥിതി പ്രവര്‍ത്തനം), മോഹന്‍ റാവു (ഇവന്റ് കോര്‍ഡിനേറ്റര്‍), സാക്കിര്‍ അഹമ്മദ് (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), സഞ്ജന ജീവന്‍ (വനിതാ- കുട്ടികളുടെ പരിപാടികള്‍ കോര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.

ഡോ. സഞ്ജയ് കുദ്രി, സുബ്രഹ്മണ്യ ഹെബ്ബഗേലു, വി എസ് മണ്ണങ്കി, ദീപക് ഷെട്ടി, രവി ഷെട്ടി, അനില്‍ ബൊലൂര്‍, ദിനേഷ് ഗൗഡ, കിരണ്‍ ആനന്ദ്, ശശിധര്‍ ഹെബ്ബല്‍, അബ്ദുല്ല മോനു, അമിത് പൂജാരി, രാമചന്ദ്ര ഷെട്ടി എന്നിവര്‍ പ്രസംഗിച്ചു. ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ ആശംസകള്‍ നേര്‍ന്നു.

