Connect with us

Community

വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം പ്രകാശനം ജനുവരി 26ന്

Published

on


ദോഹ: വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം ജനുവരി 26ന് ദോഹയിലെ സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ പ്രകാശനം ചെയ്യുമെന്ന് പ്രസാധകരായ ലിപി പബ്ലിക്കേഷന്‍സ് അറിയിച്ചു. പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നു. മാറ്റമാണ് പുരോഗതിയുടെ വഴിയെന്നും നാം ഓരോരുത്തരും വിചാരിച്ചാല്‍ മാറ്റം സാധ്യമാണെന്നും തിരിച്ചറിയുന്നതോടെ ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന് വേഗത കൂടും.

വ്യത്യസ്ത ജീവിത സാഹചര്യങ്ങളെ ക്രിയാത്മകമായി അഭിമുഖീകരിക്കുവാനും ജീവിതവിജയം നേടാനും പ്രചോദനമാകുന്ന പാഠങ്ങളാല്‍ ശ്രദ്ധേയമായ പരമ്പരയാണിത്. ഈ വര്‍ഷത്തെ പ്രവാസി ഭാരതി കേരള പുരസ്‌കാരം നേടിയ വിജയമന്ത്രങ്ങള്‍ പരമ്പര ഏത് പ്രായത്തില്‍പ്പെട്ട വരേയും സ്വാധീനിക്കാന്‍ പോന്നതാണ്.

ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീതശബ്ദത്തില്‍ സഹൃദയലോകം നെഞ്ചേറ്റിയ മലയാളം പോഡ്കാസ്റ്റിന്റെ പുസ്തകാവിഷ്‌കാരമാണിത്. ഓരോ അധ്യായത്തിന്റേയും ഓഡിയോ ലഭ്യമാകുന്ന ക്യൂ ആര്‍ കോഡോടുകൂടി സംവിധാനിച്ചത് വായനയും കേള്‍വിയും സവിശേഷമാക്കും.


error: Content is protected !!