Community
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി
ദോഹ: നാട്ടില്‍ മുസ്‌ലിം ലീഗിന്റെ മൂന്നാം സീറ്റും ചര്‍ച്ചയും തകൃതിയായി നടക്കവെ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖത്തറിലെത്തി. ഇന്‍കാസിന്റെ കെ കരുണാകരന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം ഖത്തറിലെത്തിയത്.
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്‍കാസ് പ്രസിഡന്റ് ഹൈദര്‍ ചുങ്കത്തറ ബൊക്കെ നല്‍കി സാദിഖലി ശിഹാബ് തങ്ങളെ സ്വീകരിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, കെ എം സി സി നേതാവും വ്യവസായ പ്രമുഖനുമായ കെ മുഹമ്മദ് ഈസ, കെ എം സി സി സംസ്ഥാന ട്രഷറര്‍ ഹുസൈന്‍ ഹോട്ട്പാക്ക്, ജലീല്‍, ബഷീര്‍ തുവാരിക്കല്‍, താജുദ്ദീന്‍, റഹീം ഫുഡ് വേള്‍ഡ് എന്നിവര്‍ പങ്കെടുത്തു.