

ദുബൈ: അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രഡീഷണല്‍ മാര്‍ഷല്‍ ആര്‍ട്സ് ടി എം എ അബുദാബിയുടെ കീഴില്‍ ഒന്നാമത് ഷോറിന് കായ് കപ്പ് ഓപ്പണ്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 13ന് രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പത് മണി വരെ ദുബൈ നാദ് അല്‍ ഷൈബയിലെ കെന്റ് കോളെജില്‍ നടക്കും. ഇന്ത്യ, യു കെ, ഓസ്ട്രേലിയ, ചിലി, ജപ്പാന്, ഒമാന്‍, യു എ ഇ തുടങ്ങി ഏഴ് രാഷ്ട്രങ്ങളില്‍ നിന്നായി രണ്ടു വിഭാഗംങ്ങളിലായി 1200 മത്സരാര്‍ഥികള്‍ പങ്കെടുക്കും.

ഹാന്‍ഷി കെയ്ഷുന് കക്കിനാഹോന ടെന്‍ത്ത് ഡാന്‍ റെഡ് ബെല്‍റ്റ് വേള്‍ഡ് ഗ്രാന്റ് മാസ്റ്റര്‍ ഇന്റര്‍നാഷനല്‍ ഷോറിന് റിയു ഷോറിന് കായ് യൂനിയന്‍ പ്രസിഡന്റ് ചാമ്പ്യന്‍ഷിപ്പിലെ മുഖ്യാതിഥിയായിരിക്കും. ഹാന്‍ഷി കക്കിനോഹാന ഇത് രണ്ടാം തവണയാണ് യു എ ഇ സന്ദര്‍ശിക്കുന്നത്. ഷോറിന് കായ് കപ്പ് 2022ന്റെ നടത്തിപ്പിനായി ചീഫ് പാട്ണര്‍ അബ്ദുല്‍ അസീസ് പി എം, ഷോറിന് കായ് കപ്പ് ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ക്യാപ്റ്റന്‍ റാഷിദ് ഹസന്, കോഡിനേറ്റര്‍ സെന്‍സായി ചന്ദ്രന്, ചീഫ് ഓര്‍ഗനൈസര്‍ ശിഹാന്‍ മുഹമ്മദ് ഫായിസ് കണ്ണപുരം, മീഡിയ കോര്‍ഡിനേറ്റര്‍ ഫഹദ് സഖാഫി ചെട്ടിപ്പടി തുടങ്ങിയവരുള്‍പ്പെടെ വിവിധ സമിതികള്‍ ഉള്‍കൊള്ളുന്ന സംഘാടക സമിതിക്ക് സെന്‍സായി ഹാരിസ്, സെന്‍സായി ശാമില്‍, സെന്‍സായി ഹാഷിം, സെന്‍സായി ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

മിഡില്‍ ഈസ്റ്റില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഇന്റര്‍നാഷനല്‍ മത്സരം നടക്കുന്നത്. യു എ ഇ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളില്‍ നിന്നുള്ള ഷോറിന് കായ് കരാട്ടെ ചീഫ് ഹെഡുമാര്‍ പങ്കെടുക്കും.

