

ദോഹ: പ്രാദേശിക സസ്യ പരിസ്ഥിതിയ്ക്ക് കോട്ടമുണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചതിന് നിരവധി പേര്‍ക്കെതിരെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ നാച്ചുറല്‍ റിസര്‍വ് വകുപ്പ് നടപടിയെടുത്തു.

സംരക്ഷണത്തിലാണെന്ന് മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്ന അല്‍-റൗദ് മേഖലയിലേക്ക് വാഹനങ്ങള്‍ ഓടിച്ച വ്യക്തികള്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ട്വീറ്റില്‍ മന്ത്രാലയം അറിയിച്ചു.
ഖത്തറിലെ പരിസ്ഥിതിയും വന്യജീവികളും സംരക്ഷിക്കുന്നതിന് റോഡുകള്‍ മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂവെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.

ബൊട്ടാണിക്കല്‍ പരിസ്ഥിതിയിലേക്കും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലേക്കും വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ എല്ലാ വാഹന ഡ്രൈവര്‍മാരോടും സന്ദര്‍ശകരോടും മന്ത്രാലയം ആവശ്യപ്പെട്ടു.
പുല്‍മേടിലൂടെ ഓടിച്ച്് പരിസ്ഥിതിക്ക് നാശം വിതച്ച നാല് ട്രക്കുകള്‍ അധികൃതര്‍ പിടിച്ചെടുത്തു. ക്യാമ്പിംഗ് ഏരിയകള്‍ സന്ദര്‍ശിക്കുന്ന ഹെവി വെഹിക്കിള്‍ ഡ്രൈവര്‍മാരോടും ക്യാമ്പര്‍മാരോടും അവരുടെ വാഹനങ്ങള്‍ പുല്‍മേടുകളിലേക്കും പച്ചക്കറി കൃഷിയിടങ്ങളിലേക്കും ഓടിക്കരുതെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

