Connect with us

Community

ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ വനിത വിങ് കമ്മിറ്റി രൂപീകരിച്ചു

Published

on


ദോഹ: ഇന്‍കാസ്- ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വനിത വിങ് നിലവില്‍ വന്നു. ഓള്‍ഡ് ഐഡിയല്‍ സ്‌കൂളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തില്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു.

പ്രസിഡണ്ടായി സ്‌നേഹ സരിനെയും ജനറല്‍ സെക്രട്ടറിയായി ജീജ ലക്ഷ്മിയെയും ട്രഷറര്‍ ആയി റസീന അന്‍സാറിനെയും മുഖ്യ രക്ഷാധികാരിയായി ഷഹാന ഇല്യാസിനെയും അഡൈ്വസറി ബോര്‍ഡ് ചെയര്‍പെയ്‌സനായി മിനു ആഷിഖിനെയും തെരെഞ്ഞെടുത്തു.

ബഹുസ്വരതയും ജനാധിപത്യ, മതേതര, മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഇന്ത്യയെ വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ വിദ്വേഷ രാഷ്ട്രീയത്തിന്റെ പാതയിലേക്ക് നയിക്കുന്നതിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്‌നേഹ രാഷ്ട്രീയം പരമാവധി ജനങ്ങളില്‍ എത്തിക്കേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ഊന്നിപ്പറഞ്ഞു.

സമാന മനസ്‌കരായ വനിതകളുടെ കൂട്ടായ്മയിലൂടെ വനിതകളുടെ ശാക്തീകരണവും വ്യക്തിത്വ വികാസവും ലക്ഷ്യമാക്കി, കലാ സാംസ്‌കാരിക മേഖലയില്‍ ശക്തമായി ഇടപെടാന്‍ യോഗം തീരുമാനിച്ചു.

ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദലി വാണിമേല്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് വിപിന്‍ പി കെ മേപ്പയ്യൂര്‍ അധ്യക്ഷത വഹിച്ചു. ഐ വൈ സി ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് ഷഹാന ഇല്യാസ് ഉദ്ഘാടനവും ജില്ലാ ട്രഷറര്‍ ഹരീഷ് കുമാര്‍ നന്ദിയും ആശംസിച്ചു. ജില്ലാ മുഖ്യ രക്ഷാധികാരി അഷറഫ് വടകര പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നിര്‍വഹിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ അബ്ബാസ് സി വി ആശംസ നേര്‍ന്നു.

ഖമറുന്നിസ സിദ്ധീഖ്, അഷിറ അഷറഫ്, റസീന അന്‍വര്‍ സാദത്ത്, സൗബീന വി കെ എന്നിവരെ രക്ഷാധികാരികയും രശ്മി ശരത്ത്, ബിന്ദു സോമന്‍, സാജിദ സക്കീര്‍, ഷൈമ സജീവന്‍ എന്നിവര്‍ അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡണ്ടുമാരായി ഷമി തിരുവങ്ങോത്ത്, ധന്യ സൗബിന്‍, അഞ്ജു വലിയ പറമ്പില്‍, ഖദീജ സിദ്ധീഖ് സി ടി, ഡോ. ഫാതിമത് സുഹറ, ഷമ്‌ന ഷാഹിദ്, ഡോ. ഐഷ ഷിഫിന്‍ എന്നിവരെയും ഓര്‍ഗനൈസിങ് സെക്രട്ടറിയായി മറിയം വര്‍ദ മുഹമ്മദിനെയും തെരെഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി ജന്‍ഷി ജിഷാദ്, ജംഷിന റഈസ്,തസ്‌നിമ റംഷിദ്, മുഫീദ നിംഷിദ്, സാലിഹ നിതാല്‍, ഫൈനുജ നദീം, നജ്മുന്നിസ, നജ്‌ല എന്‍ എച്ച്, റയ്‌ന ഷാന്‍ എന്നിവരെയും തെരെഞ്ഞെടുത്തു.
ജോയിന്റ് ട്രഷറര്‍ ആയി ഹസ്‌ന അഷറഫിനെയും മീഡിയ കണ്‍വീനറായി ദൃശ്യ ശ്രീബേഷിനെയും തെരഞ്ഞെടുത്തു.

രാധിക ഹര്‍ഷന്‍, റസ്മിന നബീല്‍, ഫഫ്‌ന റഫീഖ്, ആഷിദ ആരിഫ്, സഫൂറ മുജീബ്, ഖൈറുന്നിസ റിയാസ്, നിമ ഫാത്തിമ ഷമീം, മുബഷിറ അലി, ഹാജറ ശഫാഫ്, നദ ബാസിത്, ഷാദില ശബ്‌നം എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!