NEWS
അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു
ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് കുന്നുംപുറത്ത് 105-ാം നമ്പര്‍ അങ്കണവാടി റോഡ് കട്ട വിരിച്ചു മനോഹരമാക്കിയതിന്റെ ഉദ്ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു.
വാര്‍ഡ് അംഗവും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, മെമ്പര്‍ പി എസ് യൂസഫ്, വാര്‍ഡ് വികസന സമിതി അംഗങ്ങളായ ടി ഐ മുഹമ്മദ്, കെ കെ രാജു, അഹമ്മദ് കുഞ്ഞ്, അങ്കണവാടി ടീച്ചര്‍മാരായ ഉഷ ജാന്‍സിംങ്ങ് ഫാത്തിമ ഷെമീര്‍, സി ഡി എസ് മെമ്പര്‍ സെമിത ഷംസു, മനു മൈക്കിള്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
Continue Reading