കൊടുംചൂടില്‍ തിളച്ചുമറിയുന്ന കാനഡയെ വിഴുങ്ങി കാട്ടുതീ

Web Desk
1 Min Read

ഒട്ടാവ: കൊടുംചൂടില്‍ എരിപൊരി കൊള്ളുന്ന കാനഡക്ക് ഇരുട്ടടിയായി കാട്ടുതീ. ചരിത്രത്തിലെ തന്നെ തീവ്രമായ ചൂട് കാരണം 170ലേറെ കാട്ടുതീ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലാണ് കൂടുതല്‍ കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്.

city exchange

കാട്ടുതീ പടര്‍ന്നുപിടിക്കുന്നയിടങ്ങള്‍ക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. ബ്രിട്ടീഷ് കൊളംബിയയില്‍ മാത്രം 174 ഇടങ്ങളിൽ ഇപ്പോഴും തീ കത്തുന്നുണ്ട്. ഇതില്‍ 78 എണ്ണവും കഴിഞ്ഞ രണ്ട് ദിവസത്തിനിടെയുണ്ടായതാണ്.

പ്രധാനമായും ഇടിമിന്നലും കാറ്റുമാണ് കാട്ടുതീ പടര്‍ത്തുന്നത്. ഇന്നലെ മാത്രം 12,000 ഇടിമിന്നല്‍ സംഭവങ്ങളുണ്ടായെന്ന് ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസ് ഡയറക്ടര്‍ ക്ലിഫ് ചാപ്മാന്‍ പറഞ്ഞു. ഹീറ്റ് ഡോം എന്ന ഉന്നത മര്‍ദമാണ് കൊടുംചൂടിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

Share This Article
Leave a Comment
error: Content is protected !!