ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭാരവാഹികള്‍

Web Desk
0 Min Read

ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളിന്റെ പുതിയ ഭാരവാഹികളെ സ്‌കൂള്‍ ഡയരക്ടര്‍ ബോര്‍ഡ് നിയമിച്ചതായി ചെയര്‍മാന്‍ ഗാനിം അല്‍ ഖുവാരി അറിയിച്ചു. റഷീദ് അഹമദാണ് പുതിയ വൈസ് ചെയര്‍മാനും മാനേജ്‌മെന്റ് കമ്മറ്റി പ്രസിഡണ്ടും.
നിലവിലുള്ള വൈസ് ചെയര്‍മാനും പ്രസിഡന്റുമായ കെ സി അബ്ദുല്ലത്തീഫിനെ മാനേജിംഗ് ഡയറക്ടറായും നിയമിച്ചു. ഇരുവരും മാനേജ്‌മെന്റ് കമ്മറ്റിയില്‍ ഡയരക്ടര്‍ ബോര്‍ഡിനെ പ്രതിനിധീകരിക്കും.
മാനേജ്‌മെന്റ് കമ്മറ്റിയിലെ മറ്റ് അംഗങ്ങളായി അന്‍വര്‍ ഹുസൈന്‍് (വൈസ് പ്രസിഡന്റ്), അര്‍ഷദ് ഇ (ജനറല്‍ സെക്രട്ടറി), എസ് നൂറുദ്ധീന്‍ (ട്രഷറര്‍), മുഷീര്‍ അബ്ദുല്ല, സര്‍ഫറാസ് ഇസ്മാഈല്‍ (സെക്രട്ടറി).

city exchange
Share This Article
Leave a Comment
error: Content is protected !!