ഫിലിപ്പീന്‍സില്‍ സൈനിക വിമാനം തകര്‍ന്നുവീണു

Web Desk
0 Min Read

കൊതാബാതോ: ഫിലിപ്പീന്‍സിന്റെ ദക്ഷിണ മേഖലയില്‍ സൈനിക വിമാനം തകര്‍ന്നുവീണു. 85 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതുവരെ 15 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും കരസേനാ മേധാവി അറിയിച്ചു.

city exchange

സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ സി-130 എന്ന വിമാനം തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്നാണ് 15 പേരെ രക്ഷപ്പെടുത്തിയത്.

സൈനിക പരിശീലനം നേടിയവരായിരുന്നു വിമാനത്തിലുണ്ടായിരുന്നവരില്‍ അധികവും. ഭീകരവിരുദ്ധ സംയുക്ത സംഘത്തിന്റെ ഭാഗമാക്കാന്‍ ദ്വീപിലേക്ക് കൊണ്ടുവരികയായിരുന്നു ഇവരെ.

ഭീകരസംഘമായ അബുസയ്യാഫിന്റെ സാന്നിധ്യമുള്ള ദക്ഷിണ ഫിലിപ്പീന്‍സില്‍ വന്‍തോതില്‍ സൈനിക സാന്നിധ്യമുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!