

നെടുമ്പാശ്ശേരി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് നെടുമ്പാശ്ശേരി എയര്‍ പോര്‍ട്ടില്‍ സ്വീകരണം നല്‍കി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് കുര്യന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. കെ എസ് ഷൈജു, സംസ്ഥാന സെക്രട്ടറി ഡോ. രേണു സുരേഷ്, സംസ്ഥാന വക്താവ് നാരായണന്‍ നമ്പൂതിരി, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി കെ ബസിത് കുമാര്‍, എസ് സജി, എം എ ബ്രഹ്മരാജ്, രൂപേഷ് പൊയ്യാട്ട്, എ സെന്തില്‍ കുമാര്‍, ലത ഗംഗാധരന്‍, എം എന്‍ ഗോപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

