ഫോണ്‍ നല്‍കിയില്ല: വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

Web Desk
1 Min Read

ഇടുക്കി: മൊബൈല്‍ ഫോണ്‍ നല്‍കാത്തതിന് ഇടുക്കിയിലെ കൊക്കയാര്‍ നാരകപ്പുഴയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. 15 വയസുള്ള റസല്‍ മുഹമ്മദാണ് ആത്മഹത്യ ചെയ്തത്. വടക്കേപുളിക്കല്‍ വീട്ടില്‍ ആരിഫിന്റെ മകനാണ് റസല്‍. ഫോണ്‍ നല്‍കാത്തതാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് വീട്ടുകാര്‍ വിദ്യാര്‍ഥിയുടെ ഫോണ്‍ വാങ്ങിവെച്ചിരുന്നു. ഉച്ചക്ക് ഒരു മണിവരെ പഠിച്ചാല്‍ മാത്രമേ ഫോണ്‍ നല്‍കൂ എന്ന് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ഒരു മണിവരെ പഠിച്ചു. പിന്നീട് ഉമ്മയോട് ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അടുത്ത വീട്ടിലേക്ക് തുണി ഉണക്കാന്‍ പോയതിനാല്‍ ഫോണ്‍ വിദ്യാര്‍ഥിയോട് എടുത്തുകൊള്ളാന്‍ പറയുകയായിരുന്നു.
ഫോണെടുത്ത് മുറിയിലേക്ക് പോയ വിദ്യാര്‍ഥി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു ഉമ്മയും സഹോദരിയും വാതില്‍ തുറന്നപ്പോഴാണ് ആത്മഹത്യക്ക് ശ്രമിച്ചതായി കണ്ടത്. പെട്ടന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!