ഡോ. പി എ ഫസല്‍ ഗഫൂര്‍ വീണ്ടും എം ഇ എസ് സംസ്ഥാന പ്രസിഡന്റ്

Web Desk
1 Min Read

കോഴിക്കോട്: എം ഇ എസ് സംസ്ഥാന പ്രസിഡന്റായി ഡോ. പി എ ഫസല്‍ ഗഫൂര്‍ ആറാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി പ്രൊഫ. കടവനാട് മുഹമ്മദും ട്രഷററായി കെ കെ കുഞ്ഞുമൊയ്തീനും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഇ പി മോയിന്‍കുട്ടി (മലപ്പുറം), ടി എം സക്കീര്‍ ഹുസ്സൈന്‍ (എറണാകുളം), എം എം ഹനീഫ് (കോട്ടയം), എം എം അഷറഫ് (എറണാകുളം), സെക്രട്ടറിമാരായി സി ടി സക്കീര്‍ ഹുസൈന്‍ (കോഴിക്കോട്), എ ജബ്ബാറലി (പാലക്കാട്), വി പി അബ്ദുറഹ്മാന്‍ (കോഴിക്കോട്), എസ് എം എസ് മുജീബ്റഹ്മാന്‍ (പാലക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു. ഐക്യകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പെന്ന് റിട്ടേണിങ് ഓഫിസര്‍ ഡോ. കെ എ ഹാഷിം അറിയിച്ചു.

city exchange

ഡോ. പി എ ഫസല്‍ ഗഫൂര്‍ എം ഇ എസ് മെഡിക്കല്‍ കോളജ് ന്യൂറോളജി വിഭാഗം മേധാവിയും കേരള ആരോഗ്യ സര്‍വ്വകലാശാല ഗവേണിങ് കൗണ്‍സില്‍ അംഗവുമാണ്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍, പാലോളി കമ്മറ്റി, കോവിഡ് ടാസ്‌ക് ഫോഴ്സ് തുടങ്ങിയ കമ്മറ്റികളില്‍
അംഗമായിരുന്നു. പ്രൊഫ. കടവനാട് മുഹമ്മദ് ചരിത്രകാരനും കോളമിസ്റ്റും എം ഇ എസ് പൊന്നാനി കോളജ് മുന്‍ ചരിത്രാധ്യാപകനുമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മെഡിക്കല്‍ അഡ്മിഷന്‍ നിയമത്തെ വിലയിരുത്തുമ്പോള്‍ 50:50 എന്ന പഴയ അനുപാതം സ്വീകാര്യമാണെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

- Advertisement -
Ad image

എന്നാല്‍ അത് നടപ്പിലാക്കുമ്പോള്‍ വളരെയധികം നിയമക്കുരുക്കുകളും സുപ്രിം കോടതി വിധികളും തടസമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത് നടപ്പിലാക്കേണ്ടത് അതീവ ജാഗ്രതയോടെയായിരിക്കണം. അതോടൊപ്പം ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!