കൊക്കോ റോയല്‍ വെളിച്ചണ്ണ വിപണിയിലേക്ക്

Web Desk
1 Min Read
Coconut oil with fresh coconut half on wooden background

Coconut oil with fresh coconut half on wooden background

കോഴിക്കോട്: സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍ പുതിയ സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത സര്‍ക്കാര്‍ ഉത്പ്പന്നമായ കൊക്കൊ റോയല്‍ വെളിച്ചെണ്ണ വിപണിയിലേക്ക്. പരമ്പരാഗത കേരകര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന കൊപ്രയില്‍ നിന്നും നിര്‍മ്മിക്കുന്ന ശുദ്ധമായ കൊക്കൊ റോയല്‍ വെളിച്ചെണ്ണയുടെ വിപണനോത്ഘാടനം മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു.

city exchange

തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
യെന്‍ഫോര്‍ വെന്‍ചേഴ്‌സ് ചെയര്‍മാന്‍ കെ സി കുഞ്ഞഹമ്മദ് കുട്ടി ആദ്യ വില്‍പ്പന സ്വീകരിച്ചു. എം ഡി കെ സി മുഹമ്മദ് നജാദ് ആദ്യ ഇന്‍വോയിസ് തുക കൈമാറി. നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം നാരായണന്‍, എം ഡി എ കെ സിദ്ധാര്‍ത്ഥന്‍, ടി വി ബാലന്‍ സംസാരിച്ചു.

അതിനൂതന സാങ്കേതിക വിദ്യയാല്‍ പ്രീമിയം ക്വാളിറ്റിയില്‍ നിര്‍മിച്ചെടുക്കുന്ന കൊക്കൊ റോയല്‍ റോസ്റ്റഡ് ആന്റ് ഡബിള്‍ ഫില്‍ട്ടേഡ് വെളിച്ചെണ്ണ, ശരീരത്തിനാവശ്യമായ ലോറിക് ആസിഡിനാല്‍ സമ്പുഷ്ടമാണെന്ന് അധികൃതര്‍ പറഞ്ഞു. കോഴിക്കോട്ടെ യെന്‍ഫോര്‍ വെന്‍ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് കൊക്കൊ റോയല്‍ വെളിച്ചെണ്ണ വിപണിയിലെത്തിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!