
കൊച്ചി: ഇന്ത്യയിലെ ആദ്യ തീം അടിസ്ഥാന പ്രദര്‍ശനം എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആന്റിലിയ ബാലിദ്വീപ് ഫെസ്റ്റും ഓണം ട്രേഡ് ഫെയറും ആഗസ്റ്റ് 13 ബുധനാഴ്ച ആരംഭിക്കും. 13ന് വൈകിട്ട് അഞ്ച് മണിക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ ഹൈബി ഈഡന്‍ എം പി ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര താരങ്ങളായ ഗോവിന്ദ് പത്മസൂര്യ, അഞ്ജലി നായര്‍, റോണ്‍സണ്‍ വിന്‍സന്റ്, റിന്‍ ആന്‍ ജോര്‍ജ്, നിര്‍മാതാവ് എന്‍ എം ബാദുഷ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ബാലി ദ്വീപില്‍ പോകുന്ന അതേ അനുഭവമാണ് സന്ദര്‍ശകര്‍ക്ക് ഇവിടെ ലഭിക്കുക. അണ്ടര്‍വാട്ടര്‍ ടണല്‍ അക്വേറിയവും ആസ്വദിക്കാനാവും.
ബാലിദ്വീപ് ഫെസ്റ്റിനോടനുബന്ധിച്ചുള്ള ഓണം ട്രേഡ് ഫെയറില്‍ തുണിത്തരങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയും വിലക്കിഴിവില്‍ ലഭിക്കും. കുത്താമ്പുള്ളി കൈത്തറിയുടെ സ്റ്റാളും മേളയിലുണ്ടാവും. കുട്ടികള്‍ക്കായി അമ്യൂസ്‌മെന്റ് പാര്‍ക്ക്, വ്യത്യസ്തവും അപൂര്‍വ്വവുമായ ചെടികള്‍ ലഭിക്കുന്ന നഴ്‌സറി, ഗെയിം സോണ്‍, സെല്‍ഫി പോയിന്റ് എന്നിവയും ഒരുക്കു്‌നുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
മേള സെപ്റ്റംബര്‍ 21ന് സമാപിക്കും. രാവിലെ 11 മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് പ്രവേശനം. വാര്‍ത്താ സമ്മേളനത്തില്‍ ഷമീര്‍, സായിദ് എം കെ, നാസര്‍ പി എ എന്നിവര്‍ പങ്കെടുത്തു.

