

ആലുവ: ടൗണില് സ്ഥിരമായി അനുഭവപ്പെടുന്ന ഗതാഗത കുരുക്കിനു പരിഹാരമായി കാരോത്തുകുഴി ജംഗ്ഷനില് നിന്നും മാര്ക്കറ്റ് വഴി എന് എച്ച് വരെ 400 മീറ്റര് നീളത്തില് റോഡ് സ്ഥലമേറ്റെടുത്ത് വീതി കൂട്ടുന്നതിനായി 10 കോടി രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വര് സാദത്ത് എം എല് എ നിയമസഭയില് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഈ പ്രശ്നം പല പ്രാവശ്യം പൊതുമരാമത്തു മന്ത്രിയുടെ ശ്രദ്ധയില് നേരിട്ടും കത്തിലൂടെയും കൊണ്ടുവന്നിട്ടുള്ളതും കഴിഞ്ഞ രണ്ടു ബ്ജറ്റില് പ്രഥമ പരിഗണന നല്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതും ബജറ്റില് ഉള്പ്പെടുത്തി 100 രൂപ ടോക്കണ് പ്രൊവിഷണ് അനുവദിച്ചിട്ടുള്ളതാണെന്നും എം എല് എ ചൂണ്ടിക്കാട്ടി.

അതുകൊണ്ടുതന്നെ ആലുവ ടൗണിലെ ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കുന്നതിന് വകുപ്പ് മന്ത്രി പ്രത്യേക താത്്പര്യമെടുത്ത് സ്ഥലമേറ്റെടുത്ത് റോഡ് വീതി കൂട്ടുന്നതിനായി ആവശ്യമായ 10 കോടി രൂപ അനുവദിക്കണമെന്ന് എം എല് എ സബ്മിഷനില് ആവശ്യപ്പെട്ടു.

ആലുവ ടൗണിലെ കാരോത്തുകുഴി ജംഗ്ഷന് മുതല് വടക്കോട്ട് ആലുവ ഭാഗത്തെ എന് എച്ച് 544മായി ബന്ധിപ്പിക്കുന്ന 350 മീറ്റര് നീളമുള്ള റോഡ് വളരെ പ്രധാനപ്പെട്ട റോഡാണെന്നും ഇവിടെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി 12 മീറ്റര് വീതിയില് വികസിപ്പിക്കേണ്ടത് വളരെ ആവശ്യമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിലയിരുത്തല് എന്നും എന്നാല് ടോക്കണ് ലഭിച്ച പ്രവര്ത്തിക്ക് ധനകാര്യ വകുപ്പിന്റെ ഭരണാനുമതി കൂടി ലഭിക്കേണ്ടതിനാല് ഇക്കാര്യം ധനകാര്യ വകുപ്പുമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും ധന ലഭ്യതക്കനുസരിച്ച് പദ്ധതി ഏത് വിധത്തില് നടപ്പിലാക്കുവാന് സാധിക്കുമെന്ന് പരിശോധിക്കാമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സബ്മിഷന് സഭയില് മറുപടി നല്കി.

