കിംഗ് ഓഫ് കൊത്ത ട്രെയ്‌ലര്‍ റിലീസ് ചെയ്ത് കിംഗ് ഖാന്‍

Web Desk
1 Min Read

കൊച്ചി: ആദ്യമായി മലയാള സിനിമയുടെ ട്രെയ്ലര്‍ റിലീസ് ചെയ്ത് ഷാരൂഖ് ഖാന്‍. അഞ്ചു മണിക്കൂറിനുള്ളില്‍ മൂന്നു മില്യണില്‍പരം കാഴ്ചക്കാരും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി കിംഗ് ഓഫ് കൊത്ത.

city exchange

ആരാധകരുടെ പ്രതീക്ഷകള്‍ക്കപ്പുറം കാഴ്ചാനുഭൂതി ഒരുക്കിയ കിംഗ് ഓഫ് കൊത്ത ട്രയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു മലയാള സിനിമയുടെ ട്രയ്‌ലര്‍ ആദ്യമായി റിലീസ് ചെയ്ത ഷാരൂഖ് ഖാന്‍ ദുല്‍ഖറിന് വലിയ ആലിംഗനം ഒപ്പം കിംഗ് ഓഫ് കൊത്തക്കും ടീമിനും വിജയാശംസകളും പങ്കുവച്ചു. പോസ്റ്റിന് നന്ദി അറിയിച്ച് ദുല്‍ഖറും ട്വീറ്റ് ചെയ്തു.

ഫാന്‍ ബോയ് ആയ എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷമെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. അഞ്ചു മണിക്കൂറിനുള്ളില്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ് കൊത്തയുടെ ട്രയ്‌ലര്‍. മൂന്നു മില്യണില്‍പരം കാഴ്ചക്കാരും അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ കൊത്ത കരസ്ഥമാക്കി. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ തിയേറ്ററുകളിലും പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഗംഭീര വരവേല്‍പ്പാണ് തിയേറ്ററിലും കൊത്തയുടെ ട്രെയിലറിന് പ്രേക്ഷകര്‍ നല്‍കുന്നത്.

- Advertisement -
Ad image

സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിങ് ഓഫ് കൊത്ത നിര്‍മിക്കുന്നത്. പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!