

തിരുവനന്തപുരം: നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഒ ടി ടി സബ്‌സ്‌ക്രിപ്ഷന്‍, റെക്കമന്റേഷന്‍, ഡിസ്‌കവറി പ്ലാറ്റ്‌ഫോമായ ഒടിടിപ്ലേ പ്രീമിയത്തിലെ 16-ാമത് ഒ ടി ടി പങ്കാളിയായി മലയാളത്തിലാദ്യമായി സിനിമകള്‍, സീരിയലുകള്‍, വെബ് സീരിസ്, വാര്‍ത്തകള്‍ എന്നിവ നല്‍കുന്ന മനോരമ മാക്‌സ് ലഭ്യമായിത്തുടങ്ങി. ഇതോടെ മലയാളി പ്രേക്ഷകര്‍ക്ക് മലയാള സിനിമകള്‍, മാക്‌സ് എക്‌സ്‌ക്ലൂസീവ്‌സ്, മഴവില്‍ മനോരമ പരിപാടികളുടെ ആദ്യലഭ്യത എന്നിവ വീഡിയോ-ഓണ്‍-ഡിമാന്‍ഡ്, ഓവര്‍-ദി-ടോപ് സ്ട്രീമിംഗ് ഓപ്ഷനുകളിലൂടെ ഒടിടിപ്ലേ പ്രീമിയത്തിലൂടെ ലഭ്യമാകും.

രാജ്യമൊട്ടാകെയുള്ള സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് മനോരമ മാക്‌സുമായുള്ള സഹകരണമെന്ന് ഒടിടിപ്ലേ സഹസ്ഥാപകനും സി ഇ ഒയുമായ അവിനാഷ് മുദലിയാര്‍ പറഞ്ഞു. ഇതോടെ മലയാളി പ്രേക്ഷകര്‍ക്ക് വൈവിധ്യമാര്‍ന്ന വലിയൊരു ഉള്ളടക്കം നല്‍കാന്‍ കഴിയും.

400ലേറെ സിനിമകളും 20,000 മണിക്കൂറിലേറെ വരുന്ന വിനോദ പരിപാടികളുമായി മനോരമ മാക്‌സിന് ഒടിടിപ്ലേയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് എം എം ടി വി സി ഇ ഒ പി ആര്‍ സതീഷ് പറഞ്ഞു.
നിലവില്‍ സീ5, സണ്‍നെക്സ്റ്റ്, ലയണ്‍സ്‌ഗേറ്റ്‌പ്ലേ, ഷോര്‍ട്‌സ്ടിവി നാല് ഒ ടി ടി ആപ്പുള്ള ഒടിടിപ്ലേയുടെ സിംപ്ലി സൗത്ത് എന്ന പാക്കേജില്‍ മനോരമ മാക്‌സും കൂട്ടിച്ചേര്‍ത്തുള്ള വാര്‍ഷിക ഓഫര്‍ 1199 രൂപയാണ്. മനോരമ മാക്‌സ് ഉള്‍പ്പെടെയുള്ള പവര്‍ പ്ലേ പാക്കേജിന് 2499 രൂപയും.
നിര്‍മിത ബുദ്ധി അധിഷ്ഠിതമാണെന്നതിനാല്‍ പ്രേക്ഷകരുടെ താത്പര്യങ്ങളറിഞ്ഞ് ശുപാര്‍ശകള്‍ ചെയ്യാന്‍ കഴിവുള്ളതാണ് ഒടിടിപ്ലേ.

