ഓണത്തിന് ഹര്‍ഷാരവങ്ങളോടെ ഹര്‍ഷ രവീന്ദ്രന്‍

Web Desk
1 Min Read

കോട്ടയം: തൃശ്ശൂരില്‍ പൂങ്കുന്നത്തുള്ള ഹര്‍ഷ ഓണത്തിവി കാത്തിരുന്നത് തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ കരാര്‍ ചെയ്യപ്പെട്ടതിനാലാണ്. ഒരു സിനിമ ഒരുപാട് ആഗ്രഹിച്ചതാണ്. അത് ഇപ്പോള്‍ സഫലമാകുന്നതിന്റെ സന്തോഷങ്ങളിലാണ് ഹര്‍ഷ.

city exchange

മോഡലിംഗ്, ആഡ് ഫിലിം രംഗത്ത് സജീവമായി നില്‍ക്കുമ്പോഴും സിനിമയിലേക്കുള്ള ചവിട്ടു പടിയാണ് ഈ ജോലികള്‍ എന്നറിയാമായിരുന്നു. മലയാളം സിനിമയാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും ഇപ്പോള്‍ വന്നു ചേര്‍ന്നത് തമിഴ് സിനിമയാണ്. അതുകൊണ്ട് ആദ്യം വന്ന വണ്ടിയില്‍ തന്നെ കയറുന്നു.

ഈ വാര്‍ത്ത ഓണക്കാലത്തു പുറത്തു പറയാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും ഹര്‍ഷ പറയുന്നു. പുതിയ ഒന്ന് രണ്ടു മലയാളം സിനിമ യുടെയും ഓഫറുണ്ട്. അത് ഡിസ്‌കഷനില്‍ ഇരിക്കുന്നതേയുള്ളു. കമിറ്റ് ചെയ്തിട്ടില്ല.

ഭാഷ ഏതായാലും കുറച്ചു സിനിമയില്‍ അഭിനയിച്ച് നല്ല പേര് നേടണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹമെന്നും ഹര്‍ഷ കൂട്ടിച്ചേര്‍ത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!