

ന്യൂദല്‍ഹി: ഇന്ത്യയില്‍ പുതിയ 50 വിമാനത്താവളങ്ങള്‍ കൂടി നിര്‍മിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ അറിയിച്ചു. ഗതാഗത സൗകര്യങ്ങളുടെ വര്‍ധനവിന്റെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ അനുവദിക്കുന്നത്.

പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായി അംഗീകരിക്കപ്പെടുമെന്ന് ബജറ്റില്‍ ധനമന്ത്രി അറിയിച്ചു.

ഏഴു മേഖലകള്‍ക്കാണ് കേന്ദ്ര ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. സുസ്ഥിര വികസനം, വികസനം എല്ലായിടത്തും എത്തിക്കല്‍, അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപം, സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തല്‍, ഹരിത വികസനം, യുവാക്കളെ ശാക്തീകരിക്കല്‍, സാമ്പത്തിക രംഗം എന്നിവയാണ് ഏഴ് മേഖലകള്‍.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ചെലവ് 66 ശതമാനം വര്‍ധിപ്പിച്ച് 79,000 കോടി രൂപയായി ഉയര്‍ത്തും. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ആദിവാസി വിദ്യാര്‍ഥികളെ പിന്തുണയ്ക്കുന്ന 740 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ക്കായി 38,800 അധ്യാപകരെയും പിന്തുണാ ജീവനക്കാരേയും സര്‍ക്കാര്‍ നിയമിക്കും. രാജ്യത്ത് 50 പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
ബജറ്റില്‍ പരമ്പരാഗത കരകൗശല തൊഴിലാളികള്‍ക്ക് പ്രധാനമന്ത്രി വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ പ്രഖ്യാപിച്ചു. പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്കും കരകൗശല തൊഴിലാളികള്‍ക്കുമുള്ള സഹായ പാക്കേജായ പ്രധാനമന്ത്രി വിശ്വകര്‍മ്മ കൗശല്‍ സമ്മാന്‍ വിഭാവനം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

