

ആലപ്പുഴ: ഇസ്‌ലാമിക പ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി (93) നിര്യാതനായി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അമീറുല്‍ ഖുത്വബാ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് ആറിന് പാനൂര്‍ വരവ്കാട് ജുമാ മസ്ജിദില്‍ നടക്കും. 1930ലാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ ജനനം. വൈലിത്തറ മുഹമ്മദ് മുസലിയാരാണ് പിതാവ്. 1960കള്‍ പ്രഭാഷണ വേദികളില്‍ തിളങ്ങിനിന്നയാളാണ് അദ്ദേഹം.

പതിനെട്ടാം വയസ്സില്‍ തൃക്കുന്നപ്പുഴ ജ്ഞാനോദയം വായനശാലയുടെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ആദ്യ പ്രസംഗം കേട്ട ആര്യഭട്ട സ്വാമി കൈപിടിച്ച് അഭിനന്ദിച്ചു. പിന്നീട് നിരന്തരം വേദികളില്‍ അദ്ദേഹമെത്തി. വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യകള്‍ക്കും പുറമേ ഭഗവത്ഗീതയും ഉപനിഷത്തുക്കളും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ കടന്നുവന്നിരുന്നു. കുമാരനാശാന്റേയും ചങ്ങമ്പുഴയുടേയും ആശയങ്ങളും അദ്ദേഹം വേദികളില്‍ ഉപയോഗപ്പെടുത്തിയിരുന്നു.
ഭാര്യ: പരേതയായ ഖദീജ. മക്കള്‍: അഡ്വ. മുജീബ്, ജാസ്മിന്‍, സുഹൈല്‍, സഹല്‍, തസ്‌നി.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

