

കാസര്‍ക്കോട്: ബഹുസ്വരത രാഷ്ട്ര നന്മയ്ക്ക് എന്ന പ്രമേയവുമായി ഫെബ്രുവരി 11, 12 തിയ്യതികളില്‍ കാസര്‍ക്കോട് നടക്കുന്ന കേരള അറബിക് ടീച്ചേര്‍സ് ഫെഡറേഷന് (കെ എ ടി എഫ്) സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കാസര്‍ക്കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി സ്വാഗതസംഘം ചെയര്മാന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ നഎക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

രാജ്മോഹന്‍ ഉണ്ണിത്താന് എം പി, സി ടി അഹമ്മദലി, ടി ഇ അബ്ദുല്ല, എ .അബ്ദുറഹ്മാന്, കല്ലട്ര മാഹിന്‍ ഹാജി, എം സി ഖമറുദ്ധീന്, എം ബി യൂസുഫ്, അസീസ് മരിക്കെ, മൂസ ബി ചെര്‍ക്കള, വി പി അബ്ദുല്‍ ഖാദര്‍, അഷ്റഫ് എടനീര്‍, കെ അബ്ദുല്ലക്കുഞ്ഞി, കെ എം ബഷീര്‍, അബ്ബാസ് ബീഗം, കെ പി മുഹമ്മദ് അശ്റഫ്, ശരീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട് എ പി ഉമ്മര്‍, വി പി താജുദ്ധീന്‍, പി പി നസീമ ടീച്ചര്‍, ഷഹീദ് എം ടി പി, ബി എച്ച് നൗഷാദ്, പി ഐ എ ലത്തീഫ്, ബി ഐ യൂസഫ്, സിറാജുദ്ധീന് ഖാസിലേന്‍, ഇബ്രാഹിം, കരീം ഉപ്പള സംബന്ധിച്ചു.
