
കൊച്ചി: സ്വയംവര സില്‍ക്‌സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി എഡിഷനില്‍ സൗന്ദര്യ കിരീടം ശ്രീനിധി സുരേഷിന്. സര്‍ക്കിള്‍ ഓഫ് ഇലക്വന്‍സാണ് ടൈറ്റില്‍ വിന്നര്‍. കഴിഞ്ഞ വര്‍ഷത്തെ മിസ് കേരള മേഘ ആന്റണി ശ്രീനിധിയെ കിരീടം അണിയിച്ചു.

അഞ്ജലി ഷമീര്‍ ഇറ്റേണല്‍ ബ്യൂട്ടി ഫസ്റ്റ് റണ്ണറപ്പും നിതാര സൂസന്‍ ജേക്കബ് ബ്യൂട്ടി വിത്ത് എലിഗന്‍സ് സെക്കന്റ് റണ്ണറപ്പുമായി.

തിരുവനന്തപുരം സ്വദേശിയായ ശ്രീനിധി നിയമ വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ സ്വദേശിയാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് വിദ്യാര്‍ഥിനി അഞ്ജലി ഷമീര്‍.
പ്രൊജക്ട് ഡിസൈനറായ നിതാര സൂസന്‍ ജേക്കബ് തിരുവല്ല സ്വദേശിയാണ്.
മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍- എയ്ഞ്ചല്‍ തോമസ്, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍- ദേവിക വിദ്യാധരന്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍- ലക്ഷ്മിപ്രിയ ബി, മിസ് ബ്യൂട്ടിഫുള്‍ ഐസ്- ശ്രീനിധി, മിസ് കണ്‍ജിനിയലിറ്റി- ജിനു, മിസ് ബ്യൂട്ടിഫുള്‍ വോയിസ്- പൂജ സത്യേന്ദ്രന്‍, മിസ് ഫിറ്റ്‌നെസ്- അഞ്ജലി ഷമീര്‍, മിസ് ഫോട്ടോജെനിക്ക്- ശ്രീലക്ഷ്മി എല്‍ എസ്, മിസ് ടാലന്റഡ്- ജിനു എന്നിവര്‍ സബ് ടൈറ്റില്‍ പുരസ്‌ക്കാരങ്ങള്‍ സ്വന്തമാക്കി.
ശ്രീനിധി, അഞ്ജലി ഷമീര്‍, എയ്ഞ്ചല്‍ തോമസ്, പൂജ സത്യേന്ദ്രന്‍, നിതാര സൂസന്‍ ജേക്കബ്, ദേവിക വിദ്യാധരന്‍, ജിനു എന്നിവരാണ് മൂന്നാം റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ റൗണ്ടില്‍ സ്റ്റോണ്‍ ആന്റ് മിറര്‍ വര്‍ക്കില്‍ ജിഷാദ് ഷംസുദ്ദീന്‍ ഡിസൈന്‍ ചെയ്ത ലഹംഗകള്‍ അണിഞ്ഞാണ് മത്സരാര്‍ഥികള്‍ വേദിയില്‍ എത്തിയത്.
രണ്ടാം റൗണ്ടില്‍ ആരതി രാജ് ഡിസൈന്‍ ചെയ്ത കിമോണോ കഫ്താന്‍ ധരിച്ചാണ് മത്സരാര്‍ഥികള്‍ റാംപില്‍ ചുവടുവെച്ചത്. തുടര്‍ന്ന് വിധി കര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്ക് മത്സരാര്‍ഥികള്‍ മറുപടി നല്‍കി.
മൂന്നാം റൗണ്ടില്‍ നീനാ ശര്‍മ ഡിസൈന്‍ ചെയ്ത സായാഹ്ന ഗൗണുകളില്‍ മിന്നിത്തിളങ്ങിയാണ് മത്സരാര്‍ഥികള്‍ പ്രത്യക്ഷപ്പെട്ടത്.
മിസ് ഇന്ത്യ വേള്‍ഡ് വൈഡ് 2025, മിസ് ഇന്ത്യ യു എ ഇ 2025 ജേത്രി സുകന്യ സുധാകരന്‍, മൂലന്‍സ് ഗ്രൂപ്പിലെ വിജയ് വര്‍ഗ്ഗീസ് മൂലന്‍, അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്, ചലച്ചിത്ര സംവിധായകന്‍ തരുണ്‍ മൂര്‍ത്തി, നര്‍ത്തകി ഡോ. നീന പ്രസാദ്, പരസ്യ സംവിധായകനും ഫാഷന്‍ ഷോ സംവിധായകനും ക്യൂറേറ്ററുമായ ഭാസ്‌ക്കരന്‍ ചന്ദ്രശേഖര്‍, ചലച്ചിത്ര താരം ഷാനു സുരേഷ്, ചലച്ചിത്ര താരം ഹേമന്ത് മേനോന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.
കൊച്ചി ഇടപ്പള്ളി ഹോട്ടല്‍ മാരിയറ്റില്‍ അരങ്ങേറിയ സ്വയംവര സില്‍ക്‌സ് മുഖ്യപ്രായോജകരായ ഇംപ്രസാരിയോ മിസ് കേരള 2025ല്‍ സില്‍മോര്‍ ജ്വല്ലേഴ്‌സ്, ഹെയര്‍ ഓ ക്രാഫ്റ്റ്, ഹയാത്ത് റിജന്‍സി, റെഡ് എഫ് എം എന്നിവരായിരുന്നു സഹ പ്രായോജകര്‍.

