എക്സ്‌ക്ലൂസീവ് റമദാന്‍ ഓഫറിനായി ഗുഡ്വില്‍ കാര്‍ഗോയുമായി റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് പങ്കാളികള്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഉപഭോക്താക്കള്‍ക്കായി മെച്ചപ്പെട്ട സേവനങ്ങളും പ്രത്യേക ആനുകൂല്യങ്ങളും നല്‍കാന്‍ ലക്ഷ്യമിട്ട് ഗുഡ്വില്‍ കാര്‍ഗോയുമായി പ്രത്യേക സഹകരണം പ്രഖ്യാപിച്ചു. റവാബി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ കണ്ണു ബേക്കര്‍, ഗുഡ്വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബൂ, റവാബി ആന്റ് ഗുഡ്വില്‍ കാര്‍ഗോ ഡിപ്പാര്‍ട്ട്മെന്റ് മേധാവികള്‍ എന്നിവര്‍ക്കൊപ്പം റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവയില്‍ നടന്ന എക്സ്‌ക്ലൂസീവ് റമദാന്‍ ഓഫറിനായി ഒപ്പുവെക്കല്‍ ചടങ്ങ് നടന്നു.

city exchange

റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഗുഡ്വില്‍ കാര്‍ഗോയുടെ കടല്‍ വഴിയുള്ള കാര്‍ഗോ സേവനങ്ങള്‍ക്ക് കിലോയ്ക്ക് നാലര റിയാല്‍ പ്രത്യേക നിരക്കുകള്‍ ആസ്വദിക്കാനാകും.

ഗുഡ്വില്‍ കാര്‍ഗോയുമായുള്ള ഏറ്റവും പുതിയ കാമ്പെയ്ന്‍ സമാനതകളില്ലാത്ത മൂല്യവും സൗകര്യവും പ്രദാനം ചെയ്യുന്നതിനുള്ള റവാബിയുടെ സമര്‍പ്പണത്തിന്റെ തെളിവാണെന്ന് അറിയിച്ചു. റമദാന്‍ സീസണില്‍ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, പലചരക്ക് സാധനങ്ങള്‍ എന്നിവ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നേട്ടത്തിനുള്ള അവസരം പ്രമോഷന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഉപഭോക്താക്കള്‍ക്ക് അവരുടെ വസ്തുക്കള്‍ അയയ്ക്കുന്നതിന് തടസ്സമില്ലാത്ത പരിഹാരം നല്‍കി അവധിക്കാലം ആസൂത്രണം ചെയ്യുന്നവരെ സഹായിക്കുന്നതിനായി പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.

ഗുഡ്വില്‍ കാര്‍ഗോയുടെ പങ്കാളിത്തത്തോടെ എക്സ്‌ക്ലൂസീവ് പ്രൊമോഷന്‍ ആരംഭിക്കുന്നതില്‍ സന്തുഷ്ടരാണെന്ന് കണ്ണു ബേക്കര്‍ പറഞ്ഞു. റവാബിയില്‍ ഉപഭോക്താക്കള്‍ക്ക് ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്താന്‍ നിരന്തരം പരിശ്രമിക്കുന്നുവെന്നും ഈ സഹകരണം അസാധാരണമായ മൂല്യവും സേവനവും നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

മാര്‍ച്ച് നാലിന് ആരംഭിച്ച ഓഫര്‍ ഏപ്രില്‍ നാലു വരെ തുടരും.

Share This Article
Leave a Comment
error: Content is protected !!