മാന്‍ഹട്ടനലെ യൂണിയന്‍ സ്‌ക്വയറില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

Web Desk
1 Min Read

ന്യൂയോര്‍ക്ക്: മാന്‍ഹട്ടന് സമീപമുള്ള യൂണിയന്‍ സ്‌ക്വയറില്‍ മഹാത്മാഗാന്ധിയുടെ പൂര്‍ണ്ണകായ വെങ്കല പ്രതിമ തകര്‍ത്തു. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ശക്തമായി അപലപിച്ചു. ഇന്ത്യന്‍- അമേരിക്കന്‍ സമൂഹത്തില്‍ ഞെട്ടലും നിരാശയും ഉളവാക്കുന്ന സംഭവമാണിതെന്നും നിന്ദ്യമായ പ്രവൃത്തിയാണ് ഉണ്ടായതെന്നും കോണ്‍സുലേറ്റ് ജനറല്‍ പ്രതികരിച്ചു.

city exchange

ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. അജ്ഞാതരായ ചിലര്‍ പ്രതിമ വികൃതമാക്കിയതായി ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉത്തരവാദികളായവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായും കോണ്‍സുലേറ്റ് ജനറല്‍ പറയുന്നു.

കഴിഞ്ഞ മാസം കാലിഫോര്‍ണിയയില്‍ ഒരു പാര്‍ക്കെലും ഗാന്ധി പ്രതിമ അജ്ഞാതരായ അക്രമികള്‍ തകര്‍ത്തിരുന്നു. എട്ടടി ഉയരമുള്ള പ്രതിമ ഗാന്ധി മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനാണ് സംഭാവന ചെയ്തത്. ഗാന്ധിയുടെ 117-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് പ്രതിമ സമര്‍പ്പിക്കപ്പെട്ടത്. അമേരിക്കന്‍ പൗരാവകാശ നേതാവ് ബയാര്‍ഡ് റസ്റ്റിന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!