ജോര്‍ജിയയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ്: യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‌സ്

Web Desk
1 Min Read

ദോഹ: ജോര്‍ജിയയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇനി മുതല്‍ നിര്‍ബന്ധമായും ആരോഗ്യവും അപകടവും ഉള്‍പ്പെടുന്ന ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് യാത്രാ മുന്നറിയിപ്പില്‍ അറിയിച്ചു.

city exchange

ജോര്‍ജിയയിലെ ടൂറിസം നിയമം അനുസരിച്ച് 2026 ജനുവരി 1 മുതല്‍ ജോര്‍ജിയയില്‍ പ്രവേശിക്കുന്ന എല്ലാ വിനോദസഞ്ചാരികളും സാധുവായ ആരോഗ്യഅപകട ഇന്‍ഷുറന്‍സ് പോളിസി കൈവശം വയ്ക്കണമെന്ന് ഖത്തര്‍ എയര്‍വെയ്‌സ് വ്യക്തമാക്കി.

ജോര്‍ജിയന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം ഇന്‍ഷുറന്‍സ് കവറേജ് കുറഞ്ഞത് 30,000 ജോര്‍ജിയന്‍ ലാരി (ഏകദേശം 40,000 ഖത്തര്‍ റിയാല്‍) ആയിരിക്കണം. ഇന്‍ഷുറന്‍സ് പോളിസി ഭൗതിക രൂപത്തിലോ (ഹാര്‍ഡ് കോപ്പി) അല്ലെങ്കില്‍ ഇലക്ട്രോണിക് രൂപത്തിലോ ഉണ്ടായിരിക്കാം. കൂടാതെ, അത് ജോര്‍ജിയന്‍ അല്ലെങ്കില്‍ ഇംഗ്ലീഷ് ഭാഷയില്‍ ആയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

സഞ്ചാരിയുടെ മുഴുവന്‍ താമസകാലയളവിലും ഇന്‍ഷുറന്‍സ് പോളിസി സാധുവായിരിക്കണം. ഇന്‍ഷുറന്‍സ് കരാറിലെ പങ്കാളികള്‍, ഇന്‍ഷുറന്‍സ് ബാധകമായ പ്രദേശം, ഇന്‍ഷുറന്‍സിന്റെ വിഷയം, ആരംഭ- അവസാന തിയ്യതികള്‍, ഇന്‍ഷുറഡ് റിസ്‌കുകള്‍, ഇന്‍ഷുറന്‍സ് തുക, പ്രീമിയം തുടങ്ങിയ വിവരങ്ങള്‍ പോളിസിയില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

- Advertisement -
Ad image

അതേസമയം, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടുകളും വിസകളും കൈവശമുള്ളവര്‍, അന്താരാഷ്ട്ര കരാറുകളുടെ ഭാഗമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍, കൂടാതെ അന്താരാഷ്ട്ര റോഡ് ചരക്കുഗതാഗതവും യാത്രക്കാരുടെ ഗതാഗതവും നടത്തുന്ന ഡ്രൈവര്‍മാര്‍ എന്നിവര്‍ക്ക് ഈ നിര്‍ബന്ധിത ഇന്‍ഷുറന്‍സ് വ്യവസ്ഥ ബാധകമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!