വോട്ട് ചേര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

Web Desk
1 Min Read

രാമന്തളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുവാനായി വോട്ട് ചേര്‍ക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുവാന്‍ രാമന്തളി ശാഖ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.

city exchange

അര്‍ഹരായ എല്ലാ പൗരന്മാരെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഉസ്മാന്‍ കരപ്പാത്ത് അധ്യക്ഷത വഹിച്ചു. കെ കെ അഷ്‌റഫ് യോഗം ഉദ്ഘാടനം ചെയ്തു.

കകുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, പി കെ ഷബീര്‍, യു അബ്ദുല്‍ റഹിമാന്‍, പി പി സുലൈമാന്‍ ഹാജി, ഹമീദ് മാസ്റ്റര്‍, മുണ്ടകാല്‍ ഇബ്രാഹിം, പി പി അസ്സൈനാര്‍, ശുഹൈബ പി എം, ബല്‍കീസ് കെ കെ, ഷാനിദ് പി എസ്സ്, മോണങ്ങാട്ട് ഇബ്രാഹിം, കെ വി അബൂബക്കര്‍, കരപ്പാത് ഇസ്മായില്‍, അബ്ദുല്‍ ജബ്ബാര്‍ പി, മുഹമ്മദ് ആദില്‍, അബ്ദുള്ള മിസ്ഹാബ്, ഹാദി ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!