മരുഭൂമിയില്‍ വിളഞ്ഞത് കാപ്പി: കൃഷിയില്‍ മുന്നേറി സൗദി

Web Desk
1 Min Read

റിയാദ്:കാപ്പി കൃഷിയില്‍ ഏറെ മുന്നിലെത്തി സൗദി.കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ രാജ്യത്ത് വച്ചു പിടിപ്പിച്ചത് രണ്ടര ലക്ഷത്തോളം കാപ്പിത്തൈകള്‍. കാപ്പി കൃഷി മേഖലയില്‍ വന്‍ വളര്‍ച്ച കൈവരിക്കാന്‍ സഊദി അറേബ്യക്ക് സാധിച്ചതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അറിയിച്ചു. 2017 ലെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഒന്നര ലക്ഷത്തോളം കാപ്പി ചെടികള്‍ മാത്രമാണുണ്ടായിരുന്നത്. ജിസാന്‍, അസീര്‍, അല്‍ബാഹ പ്രവിശ്യകളിലാണ് കാപ്പി കൃഷി ഏറെയുള്ളത്. ഇന്റര്‍നാഷണല്‍ ഫണ്ട് ഫോര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെവലപ്മെന്റുമായി ഒപ്പുവെച്ച കരാര്‍ പ്രകാരം ഇനിയും നിരവധി പദ്ധതികള്‍ ഈ ഖേലയില്‍ ആരംഭിക്കാനിരിക്കയാണ്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലെ 60 കാപ്പി തോട്ടങ്ങള്‍ മാതൃകാ കൃഷിയിടങ്ങളാണ്. മേഖലയില്‍ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളും നടന്നുവരികയാണ്.

city exchange
Share This Article
Leave a Comment
error: Content is protected !!