
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള ഡിസംബര്‍ മാസത്തെ രണ്ടാമത് ഉംറ സംഘം യാത്ര പുറപ്പെട്ടു. ബഹ്‌റൈന്‍ ദേശീയ അവധി ദിനങ്ങള്‍ ഉപയോഗപ്പെടുത്തി യാത്ര തിരിച്ച സംഘം 20ന് തിരിച്ചെത്തും

മനാമയില്‍ നിന്ന് ശമീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ട 50 അംഗ സംഘത്തിന് ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ലത്വീഫി, മുസ്തഫ ഹാജി കണ്ണപുരം, നൗഫല്‍ മയ്യേരി, ഫൈസല്‍ ചെറുവണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഐ സി എഫ് ഉംറ സര്‍വ്വീസിന് കീഴിലുള്ള അടുത്ത സംഘം ഡിസംബര്‍ 25ന് യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങള്‍ക്ക് 39871794, 33892169, 33372338 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.

