കര്‍ണാടക സംഘ ഖത്തര്‍ വാര്‍ഷിക ദിനാഘോഷം

Web Desk
1 Min Read

ദോഹ: കര്‍ണാടക സംഘ ഖത്തര്‍ വാര്‍ഷിക ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. ഐ സി സി അശോകാ ഹാളില്‍ നടന്ന ആഘോഷ പരിപാടികളില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു.

city exchange

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍, ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു, കര്‍ണാടക സംഘ ഖത്തര്‍ മുന്‍ പ്രസിഡന്റുമാരും ഉപദേശക സമിതി അംഗങ്ങളുമായ വി എസ് മണ്ണങ്കി, ദീപക് ഷെട്ടി, എച്ച് കെ മധു എന്നിവര്‍ പങ്കെടുത്തു. ഡി എസ് കര്‍കിയുടെ ഹച്ചേവു കന്നഡാട ദീപ സംഘഗാനം ആലപിച്ചു.

കര്‍ണാടക സംഘ ഖത്തര്‍ വനിതാ സെക്രട്ടറി സുശീല സുനില്‍ പരിപാടിയുടെ അവതാരക ആയിരുന്നു. വാര്‍ഷിക സോവനീര്‍ ശ്രീഗന്ധ പ്രകാശനം ചെയ്തു. കന്നഡ പഠിപ്പി്കകുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. പുനീത് രാജ്കുമാറിന് ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

Share This Article
Leave a Comment
error: Content is protected !!