കമ്യൂണിസം പിറന്ന പിണറായിയില്‍ പിണറായിക്ക് കാലിടറി

Web Desk
0 Min Read

തലശ്ശേരി: കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ പിണറായിയുടെ ധര്‍മടത്ത് ഒരുഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി അബ്ദുല്‍ റഷീദിന് ആദ്യഘട്ടത്തില്‍ 733 മുന്നേറ്റവും രണ്ടാംഘട്ടത്തില്‍ 2523 വോട്ടിന്റേയും മുന്നേറ്റമുണ്ടാക്കി. ധര്‍മടത്ത് പിണറായി പരാജയപ്പെടുമെന്നോ കോണ്‍ഗ്രസ് വിജയിക്കുമെന്നോ ആരും കരുതുന്നില്ലെങ്കിലും പിണറായിയെ ഒരുഘട്ടത്തിലെങ്കിലും പിറകിലാക്കുകയെന്നത് യു ഡി എഫിനെ സംബന്ധിച്ചിടത്തോളം വിജയത്തേക്കാള്‍ വലിയ നേട്ടമായി പരിഗണിക്കപ്പെടും.

city exchange

അബ്ദുല്‍ റഷീദിനെ സംബന്ധിച്ചിടത്തോളം ജയിച്ചതിനേക്കാള്‍ വലിയ നേട്ടമാണിത്. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലാണ്‌ യു ഡി എഫ് ലീഡ് നേടിയത്.

Share This Article
Leave a Comment
error: Content is protected !!