യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ലോകത്ത് അഞ്ചിലൊരാളെ പട്ടിണിയിലാക്കും

Web Desk
1 Min Read

ന്യൂയോര്‍ക്ക്: യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശം ലോകത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചേക്കുകയെന്ന് ഐക്യരാഷ്ട്രസഭ. ലോകവ്യാപകമായി 107 കോടിയോളം പേരെ പട്ടിണിയിലേക്കായിരിക്കും റഷ്യ- യുക്രെയ്ന്‍ സംഘര്‍ഷം നയിക്കുക. അഞ്ചില്‍ ഒരാള്‍ പട്ടിണിയാകുമെന്നു യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

city exchange

യുക്രെയ്‌നെ മാത്രമല്ല വികസ്വര രാജ്യങ്ങളെയും റഷ്യന്‍ അധിനിവേശം ബാധിക്കും. ധാന്യക്കയറ്റുമതി, വിതരണ ശൃംഖല എന്നിവയെ തകര്‍ക്കുന്നതിന് പുറമേ വിലക്കയറ്റം രൂക്ഷമാക്കുകയും ചെയ്യും. ധനികരെ വീണ്ടും ധനികരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് മാറ്റമുണ്ടാകണമെന്നും ചെക്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗുട്ടെറസ് പറഞ്ഞു.

യുക്രെയ്ന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക ഭക്ഷ്യപദ്ധതി, ലോക വ്യാപാരസംഘടന എന്നിവ സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!