കേരള മാനേജ്‌മെന്റ് അസോസിയേഷന് വനിതാ പ്രസിഡന്റ്

Web Desk
2 Min Read

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ (കെ എം എ) 65 വര്‍ഷത്തെ ദീര്‍ഘമായ പ്രവര്‍ത്തന കാലയളവില്‍ രണ്ടാമത്തെ വനിതാ പ്രസിഡന്റ് ചുമതലയേറ്റു. കെ എം എയുടെ 53-ാമത് പ്രസിഡന്റായി ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസസ് സി ഇ ഒ എല്‍ നിര്‍മലയാണ് സ്ഥാനമേറ്റത്. ഹോണററി സെക്രട്ടറിയായി പൂവത്ത് ഇന്റര്‍നാഷണല്‍ സ്ഥാപകനും ഉടമയുമായ അല്‍ജിയേഴ്‌സ് ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടു..

city exchange

ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍ സീനിയര്‍ വൈസ് പ്രസിഡന്റും മിഡിവിഷന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ബിബു പൊന്നൂരാന്‍ വൈസ് പ്രസിഡന്റുമാണ്.

ഓര്‍ഗാനിസ് ബി പി എസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ദിലീപ് നാരായണന്‍ ഹോണററി ജോയിന്റ് സെക്രട്ടറിയും ഇ വി എം മോട്ടോഴ്‌സ് ആന്റ് വെഹിക്ക്ള്‍സ് ലിമിറ്റഡ് ചീഫ് ഹ്യുമന്‍ റിസോഴ്‌സ് ഓഫിസര്‍ ജോണ്‍സണ്‍ മാത്യു ഹോണററി ട്രഷററും സൈബര്‍ലാന്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനും മെന്ററുമായ ആര്‍ മാധവ് ചന്ദ്രന്‍ ഇമ്മീഡിയറ്റ് പാസ്റ്റ് പ്രസിഡന്റുമാണ്.

- Advertisement -
Ad image

മാനേജിംഗ് കമ്മിറ്റി അംഗങ്ങളായി സികോണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അനില്‍ ജോസഫ്, വര്‍മ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കെ അനില്‍ വര്‍മ, ട്രാവന്‍കൂര്‍- കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ ഹരികുമാര്‍, പെട്രോനെറ്റ് എല്‍ എന്‍ ജി ലിമിറ്റഡ് ജനറല്‍ മാനേജര്‍ എല്‍ ആന്റ് ഡി ഹേമന്ദ് എച്ച് ബഹുറ, ജെ വി ആര്‍ ആന്റ് അസോസിയേറ്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പാര്‍ട്ണര്‍ ജോമോന്‍ കെ ജോര്‍ജ്ജ്, കര്‍ത്താസ് ഷിപ്പിംഗ് സൊല്യൂഷന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ സി എസ് കര്‍ത്താ, കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍, ബി പി സി എല്‍ ജനറല്‍ മാനേജര്‍ മാനുഫാക്ചറിംഗ് ആര്‍ ശ്രീകുമാര്‍, കോംപിറ്റന്‍സി ഡവലപ്‌മെന്റ് കമ്പനി ഗ്ലോബല്‍ ഹെഡ് സുജാത മാധവ് ചന്ദ്രന്‍ എന്നിവരേയും തെരഞ്ഞെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!