ഖത്തര്‍ അമീറും ഫ്രഞ്ച് പ്രസിഡന്റും ചര്‍ച്ച നടത്തി

Web Desk
0 Min Read

ദോഹ: ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ചര്‍ച്ച ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണ ബന്ധങ്ങളെക്കുറിച്ചും അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുമാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ഫ്രഞ്ച് പ്രസിഡന്റില്‍ നിന്ന് അമീറിന് ഫോണ്‍ കോള്‍ ലഭിക്കുകയായിരുന്നു.

city exchange

പരസ്പര താത്പര്യമുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക, അന്തര്‍ദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും നടത്തി. പ്രത്യേകിച്ച് അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ ഏറ്റവും പുതിയ സാഹചര്യവും വിലയിരുത്തി.

Share This Article
Leave a Comment
error: Content is protected !!